ശ്രീകൃഷ്ണജയന്തി ദിനത്തിൽ നടത്താനിരുന്ന ബിജെപിയുടെ പ്രത്യേക യുവജന ഔട്ട്റീച്ച് പരിപാടി റദ്ദാക്കി. ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബീൻ പങ്കെടുക്കേണ്ടിയിരുന്ന ‘ജെൻസീ സംഗമ’മാണ് സംഘപരിവാർ നേതൃത്വത്തിന്റെ അതൃപ്തിയെ തുടർന്ന് ഒഴിവാക്കിയത്. ......
സിപിഎമ്മിന്റെ ശക്തികേന്ദ്രങ്ങളിൽ പോലും ഇത്തവണ നേരിട്ട കനത്ത തിരിച്ചടിയുടെ കാരണം പാർട്ടിക്കുള്ളിൽ വലിയ ചർച്ചയാകുകയാണ്. കണ്ണൂരിലെ പയ്യന്നൂരിലും തളിപ്പറമ്പിലുമുണ്ടായ പരാജയത്തിന് പ്രവർത്തകരെയാണ് പിണറായി വിജയൻ കുറ്റപ്പെടുത്തുന്നതെങ്കിലും, സമാനമായി ശക്തമായ നിരവധി മണ്ഡലങ്ങൾ കൈവിട്ടതിന്റെ ഉത്തരവാദിത്തം ആരുടേതെന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്. ......
ടെഹ്റാൻ: ഇറാനിലെ ഹോർമോസ്ഗാൻ പ്രവിശ്യയിൽ യുഎസ് നടത്തിയ മിസൈലാക്രമണത്തിൽ കുട്ടിയുൾപ്പെടെ നാലുപേർ കൊല്ലപ്പെട്ടു. 50ലേറെ പേർക്ക് പരിക്കേറ്റതായി ഇറാനിയൻ റെഡ് ക്രസന്റ് അറിയിച്ചു. ......
മേടം: അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക് കാര്യവിജയം, മത്സരവിജയം, പരീക്ഷാവിജയം, അംഗീകാരം എന്നിവയ്ക്ക് സാധ്യത. ഇഷ്ടഭക്ഷണ സമൃദ്ധിയും ആരോഗ്യവും അനുകൂലമാകും. ......
മുംബൈ: ചെക്ക് കേസിൽ പാലാ എംഎൽഎ മാണി സി. കാപ്പന് ഒരു വർഷം തടവുശിക്ഷ വിധിച്ച് മുംബൈ ബോറിവലി മജിസ്ട്രേറ്റ് കോടതി.......
ദോഹ: മധ്യതിരുവിതാംകൂറിൽ നിന്നുള്ള പ്രവാസി മലയാളി സമൂഹത്തിൽ ബിസിനസ് രംഗത്ത് ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ച പ്രമുഖ വ്യവസായി ശ്രീ. കുര്യൻ സി.......
ചെന്നൈ: 2029ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ തമിഴ്നാട് മുഖ്യമന്ത്രിയും തമിഴക വെട്രികഴകം നേതാവുമായ വിജയ്യെ പ്രധാനമന്ത്രി സ്ഥാനാർഥിയായി ഉയർത്തിക്കാട്ടണമെന്ന ആവശ്യത്തിന് പിന്നാലെ പരിഹാസവുമായി പ്രതിപക്ഷം. വിജയ്ക്ക് വേണമെങ്കിൽ ഇന്ത്യൻ പ്രധാനമന്ത്രിയോ പ്രസിഡന്റോ മാത്രമല്ല, അമേരിക്കൻ പ്രസിഡന്റുപോലും ആകാമെന്നായിരുന്നു എഐഎഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി കെ. ......
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) സ്കൂൾ ഓഫ് മാനേജ്മെന്റിൽ അധ്യാപികയായിരുന്ന ഡോ. ഡാളി പൗലോസ് മേപ്പുറത്തിന്റെ നിര്യാണത്തിൽ സർവകലാശാലയുടെ നേതൃത്വത്തിൽ അനുശോചന സമ്മേളനം സംഘടിപ്പിച്ചു.കുസാറ്റിൽ ജോലിയിൽ പ്രവേശിച്ച് ചുരുങ്ങിയ കാലത്തിനുള്ളിൽ തന്നെ വിദ്യാർത്ഥികളുടെ പ്രിയപ്പെട്ട അധ്യാപികയായി മാറിയ വ്യക്തിയായിരുന്നു ഡോ. ......
തിരുവനന്തപുരം: ‘ഡബിൾ അയോർട്ടിക് ആർച്ച്’ എന്ന അപൂർവ വൈകല്യത്തോടെ ജനിച്ച തിരുവനന്തപുരം സ്വദേശിയായ നവജാതശിശുവിന് കിംസ്ഹെൽത്തിൽ സങ്കീർണ്ണ ശസ്ത്രക്രിയയിലൂടെ പുതുജീവൻ. ജനിച്ചയുടൻ അനുഭവപ്പെട്ട കടുത്ത ശ്വാസതടസ്സത്തെത്തുടർന്നാണ് 1.6 കിലോഗ്രാം മാത്രം ഭാരമുള്ള കുട്ടിയെ വിദഗ്ധ ചികിത്സക്കായി കിംസ്ഹെൽത്തിലേക്ക് മാറ്റിയത്.
നിയോനേറ്റൽ ഐ.സി.യുവിൽ പ്രവേശിപ്പിച്ച കുട്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടതിനെത്തുടർന്ന് നടത്തിയ സി.ടി സ്കാനിലാണ് ഈ അപൂർവ്വ രോഗാവസ്ഥ കണ്ടെത്തിയത്. ......
ഓപ്പറേഷന് തൂഫാന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ ഇതുവരെ 10680 പേര് അറസ്റ്റിലായി. കഴിഞ്ഞ ദിവസം, 16 കേസുകളിലായി 17 പേര് കൂടി അറസ്റ്റിലായതോടെ ഓപ്പറേഷന് തൂഫാന്റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 9896 ആയി ഉയര്‍ന്നു.
ഇതുവരെ 21373.931 ഗ്രാം എം.ഡി.എം.എയും 1140.245 കി.ഗ്രാം കഞ്ചാവും പിടിച്ചെടുത്തിട്ടുണ്ട്.
കഴിഞ്ഞ ദിവസം രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ സ്മാള്‍ ക്വാണ്ടിറ്റി കൈവശം വച്ചതിന് ഒന്‍പത് കേസുകളും മീഡിയം ക്വാണ്ടിറ്റി കൈവശം വച്ചതിന് രണ്ട് കേസുകളും 27 എന്‍.ഡി.പി.എസ് ആക്ട് പ്രകാരം അഞ്ച് കേസുകളും കോട്പ പ്രകാരം 23 കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ......